Trending

എകരൂലിൽ യുവതിയെ കാണാതായതായി പരാതി.


ബാലുശ്ശേരി: ബാലുശ്ശേരി എകരൂലിൽ യുവതിയെ കാണാതായതായി പരാതി. എകരൂൽ കല്ലാരംകെട്ടിൽ തസ്ലീമിന്റെ ഭാര്യ ജംഷില (31) യെയാണ് ചൊവ്വാഴ്ച വൈകുന്നേരം 4.30 ഓടെ കാണാതായത്. താമരശ്ശേരി ചുങ്കം ഇരുമ്പിൻ ചീടൻകുന്ന് പരേതനായ ജലീലിന്റെ മകളാണ് ജംഷില.

​ഈങ്ങാപ്പുഴയിലുള്ള സഹോദരൻ ജൽഷാദിന്റെ വീട്ടിലേക്ക് പോകാനായി സ്വന്തം വീട്ടിൽ നിന്നും ഇറങ്ങിയതായിരുന്നു ഇവർ. എന്നാൽ സഹോദരന്റെ വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് ഭർത്താവ് ബാലുശ്ശേരി പോലീസിൽ പരാതി നൽകുകയായിരുന്നു.

​സംഭവത്തിൽ ബാലുശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാണാതാവുന്ന സമയത്ത് മെറൂൺ കളർ ചുരിദാറാണ് ഇവർ ധരിച്ചിരുന്നത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ ബാലുശ്ശേരി പോലീസിലോ 0496 264 2040, താഴെ കാണുന്നന്നമ്പറിലോ അറിയിക്കുക. +91 98473 22288,+91 70346 72942.

Post a Comment

Previous Post Next Post