Trending

സംസ്ഥാനത്ത് കുതിച്ചുയർന്ന് അരി വില; കൃത്രിമ വിലക്കയറ്റത്തിനുള്ള നീക്കമാണോയെന്ന് സംശയം.


കോഴിക്കോട്: സംസ്ഥാനത്ത് അരി വിലയിൽ കുതിച്ചു ചാട്ടം. കേരളത്തിലേക്ക് പ്രധാനമായും അരിയെത്തുന്ന ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ നിന്നുള്ള ഇറക്കുമതി കുറഞ്ഞതും മഴക്കുറവിൽ വിളവിലുണ്ടായ ഇടിവുമാണ് പ്രധാന കാരണം. ശ്രീലങ്ക, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് കൂടുതലായി കയറ്റുമതി ചെയ്യുന്നതിനാൽ കേരളത്തിലെത്തുന്ന അരിയുടെ അളവിൽ കുറവുവരുന്നു. എല്ലാ ഇനത്തിൽപ്പെട്ട അരിക്കും വില ഉയർന്നു. കൃത്രിമ വിലക്കയറ്റത്തിനുള്ള നീക്കമാണോയെന്ന സംശയത്തിലാണ് സർക്കാർ ഏജൻസികൾ.

ഊഹക്കച്ചവടവും അമിത സംഭരണവും അരി ലഭ്യതക്കുറവിന് കാരണമാകുന്നു. ചരക്കുകൂലി വർദ്ധനയും വിപണിക്ക് ആഘാതമായിട്ടുണ്ട്. അരിയുമായി വരുന്ന ട്രക്കിന് മുൻപ് നൽകിയതിനെക്കാൾ 10,000 മുതൽ 20,000 രൂപയോളം അധിക വാടക നൽകേണ്ടി വരുന്നു. ഒഡിഷയിൽ നിന്ന് അരി വൻതോതിൽ വിദേശത്തേക്ക് കയറ്റി അയക്കുന്നുണ്ട്. അരി കയറ്റുമതിക്കുള്ള നിയന്ത്രണങ്ങളും തീരുവയും കേന്ദ്രസർക്കാർ നീക്കിയതാണ് കാരണം. എഫ്സിഐയിൽ നിന്ന് അരി മൊത്ത വ്യാപാരികൾക്കും സപ്ലൈകോ ഉൾപ്പെടെയുള്ള ഏജൻസികൾക്കും ലഭ്യമാക്കേണ്ട ഇ-ലേലത്തിനുള്ള കേന്ദ്രസർക്കാർ നടപടി വൈകുന്നുവെന്നും ആക്ഷേപരമുണ്ട്.


അരി മൊത്ത വിപണി വില

• ആന്ധ്ര ജയ

പഴയ വില..........................42
പുതിയ വില...............................45

• കർണാടക വടി മട്ട

പഴയ വില.........................55
പുതിയ വില...............................58

• കർണാടക പച്ചരി

പഴയ വില.........................34
പുതിയ വില..............................39

• തമിഴ്‌നാട് കുറുവ

പഴയ വില.........................34 
പുതിയ വില................................0

• ഒഡീഷ കുറുവ

പഴയ വില.........................34
പുതിയ വില................................40

• ആന്ധ സുലേഖ

പഴയ വില.........................42
പുതിയ വില................................48

• തെലങ്കാന സോന മസൂരി

പഴയ വില........................45
പുതിയ വില................................63

• പാലക്കാടൻ മട്ട

പഴയ വില........................55
പുതിയ വില...............................60

• പൊന്നി

പഴയ വില.......................57
പുതിയ വില..............................63

• കൈമ

പഴയ വില.....................170
പുതിയ വില..............................200

• ബസുമതി

പഴയ വില.....................125
പുതിയ വില.............................130

Post a Comment

Previous Post Next Post