Trending

എംഡിഎംഎയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട്; കൂരാച്ചുണ്ട് സ്വദേശിനിയായ അധ്യാപിക പിടിയില്‍.


വടകര: മയക്കുമരുന്ന് വില്‍പ്പനയുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകള്‍ നടത്തിയ കൂരാച്ചുണ്ട് സ്വദേശിനി പോലീസ് പിടിയില്‍. കൂരാച്ചുണ്ട് ചെറുകാട് സ്വദേശി കാപ്പുമുക്ക് വീട്ടില്‍ കാവ്യ (28) യെയാണ് വടകര പോലീസ് അറസ്റ്റ് ചെയ്തത്. വളരെ കൃത്യമായ പദ്ധതിയിലൂടെയായിരുന്നു കാവ്യയെ വടകര പോലീസ് വലയിലാക്കിയത്. അധ്യാപികയായി ജോലി ചെയ്യുകയാണ് കാവ്യ.

മയക്കുമരുന്ന് ആവശ്യമുള്ളവർ കാവ്യയുടെ ബാങ്ക് അക്കൗണ്ട് വഴിയായിരുന്നു പണ ഇടപാടുകൾ നടത്തിയതെന്നാണ് പോലീസ് കണ്ടെത്തൽ. ഇത്തരത്തിൽ ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകളാണ് ഈ അക്കൗണ്ട് വഴി നടന്നത്. ആവശ്യക്കാര്‍ പണം കാവ്യയുടെ അക്കൗണ്ടിലേക്ക് അയച്ചു നല്‍കും. എന്നാല്‍ കാവ്യ നേരിട്ട് ലഹരിമരുന്ന് കൈമാറിയിരുന്നില്ല. പണം അക്കൗണ്ടില്‍ എത്തിയെന്ന് ഉറപ്പാക്കിയ ശേഷം മറ്റൊരു വ്യക്തി വഴിയാണ് ആവശ്യക്കാര്‍ക്ക് ലഹരിമരുന്ന് എത്തിച്ചു നല്‍കിയിരുന്നത്. 

എംഡിഎംഎ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മരുതോങ്കര സ്വദേശിനി കീര്‍ത്തനയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കീര്‍ത്തനയെ ചോദ്യം ചെയ്തതില്‍ നിന്നും സാമ്പത്തിക രേഖകള്‍ പരിശോധിച്ചതില്‍ നിന്നുമാണ് അധ്യാപികയായ കാവ്യയിലേക്ക് അന്വേഷണം എത്തുന്നത്. വടകര പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും.

Post a Comment

Previous Post Next Post