Trending

സിം ഇല്ലെങ്കിൽ വാട്സാപ്പ് ഉപയോഗിക്കാനാവില്ല; പുതിയ സിം ബൈൻഡിങ് ചട്ടം ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ.


ന്യൂഡൽഹി: സിം കാർഡ് ഊരി മാറ്റിയാൽ വാട്സാപ്പും ടെലിഗ്രാമും ഇനി മുതൽ നിശ്ചലമാവും. വാട്സാപ്പ്, ടെലിഗ്രാം തുടങ്ങിയ മെസേജിങ് ആപ്പുകൾ പ്രവർത്തിക്കാത്ത 'സിം ബൈൻഡിങ്' സംവിധാനം ഈ ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ട്. ഇതിനായി കേന്ദ്ര ടെലികോം വകുപ്പ് നൽകിയ ഉത്തരവിന്റെ കാലാവധി ഫെബ്രുവരി 28ന് അവസാനിക്കും. ഈ തീയതിക്കകം പരിഷ്കരണം നടപ്പാക്കണമെന്നായിരുന്നു കമ്പനികളോട് നിര്‍ദ്ദേശിച്ചിരുന്നത്. കാലാവധി നീട്ടി നൽകില്ലെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി.

വാട്സാപ്പ് പോലെയുള്ള ആപ്പുകൾ രജിസ്റ്റർ ചെയ്യുമ്പോൾ സിം വെരിഫിക്കേഷൻ ആവശ്യമാണ്. എന്നാൽ തുടർ ഉപയോഗത്തിന് അതേ സിം അക്ടീവായി ഫോണിൽ വേണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നില്ല. ഇത് തട്ടിപ്പുകൾക്കും ക്ലോണിങ് വഴിയുള്ള കുറ്റകൃത്യങ്ങൾക്കും കാരണമാകുന്നു എന്ന് കണ്ടാണ് പരിഷ്കരണം നിര്‍ദ്ദേശിച്ചത്. സിം ഉപേക്ഷിച്ച ശേഷവും വൈഫൈ ഉപയോഗിച്ചോ ഇതര നെറ്റ്‌വർക്ക് ആക്സസുകൾ വഴിയോ ആപ്പ് പ്രവർത്തിപ്പിക്കാൻ കഴിയുന്ന സൗകര്യമാണ് മാറുന്നത്. സിം ഡി-ആക്ടിവേറ്റ് ചെയ്യുകയോ തുടര്‍ന്നും നെറ്റ്‌വർക്കിൽ ആക്ടീവായി നിര്‍ത്തുകയോ ചെയ്യേണ്ടി വരും.

യുപിഐ, ബാങ്ക് ആപ്പുകൾ നേരത്തെ തന്നെ ഈ സംവിധാനം ഉപയോഗിച്ചു വരുന്നുണ്ട്. ഫോണിൽ രജിസ്റ്റേർഡ് സിം ഇല്ലെങ്കിൽ ഗൂഗിൾപേ വഴി ഇടപാട് നടത്താനാകില്ല. ഇത്തരത്തിലാണ് മാറ്റം നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്. നിലവിൽ ചില ആപ്പുകളിൽ ഈ സംവിധാനം പിന്തുടരുന്നുണ്ട്. വെബ് വേര്‍ഷനുകളിൽ എന്ത് സംഭവിക്കും എന്നതും ആകാംക്ഷയാണ്. ഡെസ്ക് ടോപ്പുകളിൽ ഓരോ ആറു മണിക്കൂറിലും സ്കാൻ ചെയ്ത് സിം ബന്ധം പുനസ്ഥാപിക്കേണ്ട പരിഷ്കരണമാണ് നി‍ര്‍ദ്ദേശിച്ചിട്ടുള്ളത്.

Post a Comment

Previous Post Next Post