Trending

പേരാമ്പ്രയിൽ ഓട്ടോറിക്ഷ താഴ്‌ചയിലേക്ക് മറിഞ്ഞ് അപകടം; മൂന്നുപേർക്ക് പരിക്ക്.

പേരാമ്പ്ര: പേരാമ്പ്രയിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് താഴ്‌ചയിലേക്ക് മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്. ഇന്നു ഉച്ചയ്ക്ക് 1.30 ഓടെ പേരാമ്പ്ര ബൈപ്പാസിലാണ് അപകടം. നൊച്ചാട് കൈതക്കൽ സ്വദേശികളായ എമ്പക്കുന്നുമ്മൽ അർജുൻ (30), ഭാര്യ അഞ്ജിത (26), ആവള മേക്കുട്ടാട്ട് മീത്തൽ ജാനു, എന്നിവർക്കാണ് പരിക്കേറ്റത്.

പേരാമ്പ്രയിൽ നിന്നും കക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണംവിട്ട ഒട്ടോറിക്ഷ പത്തടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post