കോഴിക്കോട്: കോഴിക്കോട് വാഹനാപകത്തിൽ നാലു പേർ മരിച്ചു. ഇന്ന് പുലർച്ചെ മൂന്നരയോടെ നല്ലളം മോഡേൺ ബസാറിൽ നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറിയാണ് അപകടം. ഫറോക്ക് സ്വദേശികളായ ശ്യാംലാൽ, വിമൽ, അജീഷ് രാമനാട്ടുകര സ്വദേശി ദിനിൽ എന്നീ നാലുപേരാണ് മരിച്ചത്. മൊബൈൽ ടവറിൻ്റെ ജോലി കഴിഞ്ഞ് മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്.
വാഹനത്തിൽ അഞ്ചു പേരാണ് ഉണ്ടായിരുന്നത്. ശ്യാംലാലിനെയും മറ്റൊരാളേയും ഗുരുതരമായ പരിക്കേറ്റതിനെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശ്യാംലാലിന്റെ ജീവൻ രക്ഷിക്കാനായില്ല.