Trending

കൊയിലാണ്ടിയിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് ഒന്നാം ക്ലാസുകാരി തെറിച്ചു വീണു.


കൊയിലാണ്ടി: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണു ഒന്നാം ക്ലാസ് വിദ്യാർത്ഥിക്ക് പരിക്ക്. മണമൽ ചെമ്പിൽവയൽ രാകേഷിന്റെ മകൾ ആരാധ്യയ്ക്ക് (6) ആണ് റോഡിലേക്ക് തെറിച്ചുവീണ് കൈയ്‌ക്കും കാലിനും പരിക്കേറ്റത്. കൊയിലാണ്ടി കോതമംഗലം ജിഎൽപി സ്‌കൂളിലെ വിദ്യാർത്ഥികളുമായി സ്‌കൂളിൽ നിന്ന് മടങ്ങിയ ഓട്ടോറിക്ഷയിൽ നിന്നാണ് കുട്ടി തെറിച്ചുവീണത്. വാഹനത്തിൽ എത്രകുട്ടികൾ ഉണ്ടായിരുന്നുവെന്ന കാര്യത്തിൽ വ്യക്തതയില്ല.

ഇന്നലെ വൈകീട്ട് നാലരയോടെ കുറുവങ്ങാട് സെൻട്രൽ യുപി സ്‌കൂളിന് സമീപത്ത് വെച്ചായിരുന്നു അപകടം. അമിതവേഗതയിൽ പോകുന്ന ഓട്ടോയിൽ നിന്ന് കുട്ടി റോഡിലേക്ക് വീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വീണതിനുശേഷം കുട്ടി തനിയെ എഴുന്നേറ്റുനിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന നാട്ടുകാർ ഉടൻ തന്നെ കുട്ടിയെ കൊയിലാണ്ടിയിലെ ആശുപത്രിയിലെത്തിച്ചു. പരിക്കേറ്റ ആറുവയസുകാരി ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Post a Comment

Previous Post Next Post