Trending

ലഹരിമരുന്നുമായി മകനോടൊപ്പം അറസ്റ്റ് ചെയ്ത അഭിഭാഷക ജീവനൊടുക്കിയ നിലയില്‍.


ആലപ്പുഴ: ലഹരിക്കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞ അഭിഭാഷകയെ മരിച്ച നിലയില്‍ കണ്ടെത്തി. അമ്പലപ്പുഴ സ്വദേശി അഡ്വ. സത്യമോള്‍ (46) ആണ് മരിച്ചത്. ജാമ്യത്തില്‍ പുറത്തിറങ്ങിയ ശേഷമാണ് അഭിഭാഷകയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കരുനാഗപ്പള്ളി കുടുംബക്കോടതിയിലെ അഭിഭാഷകയായിരുന്നു സത്യമോള്‍.

സത്യമോളെയും മകന്‍ സൗരവ്ജിത്തിനെയും കഴിഞ്ഞ ഒക്ടോബറിലാണ് ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും പുന്നപ്ര പോലീസും ചേര്‍ന്ന് പിടികൂടിയത്. മൂന്ന് ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്ന് ആദ്യം പിടികൂടിയത്. തുടര്‍ന്ന് അമ്പലപ്പുഴ പോലീസ് ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 2.5 ഗ്രാം എംഡിഎംഎ, 40 ഗ്രാം കഞ്ചാവ്, രണ്ട് ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, കഞ്ചാവ് വലിക്കാനുപയോഗിക്കുന്ന ഉപകരണം തുടങ്ങിയവ കണ്ടെത്തിയിരുന്നു.

Post a Comment

Previous Post Next Post