താമരശ്ശേരി: താമരശ്ശേരിയിൽ പോക്സോ കേസിൽ അധ്യാപകൻ പിടിയിൽ. താമരശ്ശേരി തച്ചംപൊയിൽ സ്വദേശി സക്കീറിനെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. 2025 ജൂൺ മുതൽ ഒക്ടോബർ വരെ സ്വന്തം വീട്ടിൽ വെച്ചും മറ്റിടങ്ങളിൽ വെച്ചും പീഡിപ്പിച്ചെന്നാണ് പരാതി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.