Trending

മണിയറയിലെ ശുചിമുറിയിൽ എംഡിഎംഎ ഒളിപ്പിച്ചു; നവവരന്‍ അറസ്റ്റില്‍.

മലപ്പുറം: നവവരൻ വധുവിൻ്റെ വീട്ടിൽ ഒളിപ്പിച്ച എംഡിഎംഎ പോലീസ് കണ്ടെടുത്തു. വീടിന്റെ മുകളിലെ നിലയിൽ മണിയറയിലെ ശുചിമുറിയിലാണ് എംഡിഎംഎ ഒളിപ്പിച്ചിരുന്നത്. മലപ്പുറം തവനൂർ പുത്തൻപുരയിൽ മുഹമ്മദ് ഷിബാനെയാണ് (25) തിരൂർ പോലീസ് അറസ്റ്റ് ചെയ്തത്. 

തിരൂരിലെ പൊറ്റിലാത്തറയിൽ വെച്ച് കാറിൽ നിന്നാണ് ആദ്യം എംഡിഎംഎ പിടികൂടിയത്. ചോദ്യം ചെയ്തപ്പോൾ മുഹമ്മദ് ഷിബാൻ ഉപയോഗത്തിനും വിൽപ്പനക്കുമായി കൊണ്ടുവന്നതാണെന്നും ബാക്കിയുള്ള എംഡിഎംഎ ഇയാൾ നിക്കാഹ് കഴിച്ച നവവധുവിന്റെ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്നുമാണ് പോലീസിന് മൊഴി നൽകിയത്. തുടർന്ന് വീട്ടിലെത്തി പോലീസ് എംഡിഎംഎ കണ്ടെടുത്തു. 

കാറിൽ നിന്നും ഭാര്യവീട്ടിൽ നിന്നുമായി മൊത്തം 1.55 ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തതെന്ന് പോലീസ് പറഞ്ഞു. പ്രതി സ്വകാര്യ ആശുപത്രിയിൽ ഫിസിയോ തെറാപ്പിസ്റ്റായി ജോലി ചെയ്തുവരികയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post