Trending

വിവാഹവീട്ടിലെ പായസ ചെമ്പിൽ വീണ് പൊള്ളലേറ്റയാൾ മരിച്ചു.


മലപ്പുറം: തിളച്ച വെള്ളത്തില്‍ വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. മലപ്പുറം ചേളാരി സ്വദേശി അയ്യപ്പൻ (55) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ 1.30 ഓടെയായിരുന്നു സംഭവം. ബന്ധുവിൻ്റെ വീട്ടിൽ കല്യാണ കലവറയിൽ സഹായിക്കുന്നതിനിടയിലായിരുന്നു അപകടം. 

കാലുതെറ്റി അബദ്ധത്തിൽ പായസത്തിനായി വെള്ളം തിളപ്പിക്കുന്ന പാത്രത്തിലേക്ക് വീഴുകയായിരുന്നു. ശരീരത്തില്‍ എഴുപത് ശതമാനത്തിൽ അധികം പൊള്ളലേറ്റിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകുന്നേരമാണ് മരിച്ചത്. താഴെ ചേളാരി വിഎയുപി സ്കൂൾ ബസ്സിലെ ഡ്രൈവറാണ് അയ്യപ്പൻ. സരസ്വതിയാണ് ഭാര്യ.

Post a Comment

Previous Post Next Post