Trending

താമരശ്ശേരിയിൽ ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിനെ പിടികൂടി.


താമരശ്ശേരി: താമരശ്ശേരിയിൽ വീടിന് സമീപത്ത് നിന്നും മൂർഖൻ പാമ്പിനെ പിടികൂടി. താമരശ്ശേരി കോരങ്ങാട് പൊയ്യോട് മലയിൽ ജബ്ബാറിന്റെ വീടിന് സമീപത്തെ പറമ്പിൽ നിന്നാണ് ഉഗ്രവിഷമുള്ള പാമ്പിനെ പിടികൂടിയത്. കീരിയുടെ ആക്രമണത്തിൽ പരിക്കേറ്റ നിലയിലായിരുന്നു പാമ്പ്. 

വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് പാമ്പിനെ പിടികൂടുന്നതിൽ പരിശീലനം നേടിയ കോരങ്ങാട് സ്വദേശി എം.ടി ജംഷീദ് സ്ഥലത്തെത്തി പാമ്പിനെ പിടികൂടി. പാമ്പിനെ പിന്നീട് താമരശ്ശേരി റെയ്ഞ്ച് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി.

Post a Comment

Previous Post Next Post