മംഗളൂരു: വീട്ടുപടിക്കൽ എത്തിയ പുലിയുടെ ആക്രമണത്തിൽ നിന്നും കർഷകൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ബെൽത്തങ്ങാടി താലൂക്കിലെ കണിയാടിഗ്രാമത്തിൽ വെള്ളിയാഴ്ച രാവിലെ 8.30 ഓടെയാണ് സംഭവം. അണ്ടിമാറു സ്വദേശി മഞ്ചപ്പ നായിക്കിനാണ് (62) പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റത്.
വീടിന് മുറ്റത്ത് നിൽക്കുകയായിരുന്ന മഞ്ചപ്പ നായിക്കിനെ പുലി ചാടിവീണ് ആക്രമിക്കുകയായിരുന്നു. നിലവിളിച്ചുകൊണ്ട് അടുത്തുള്ള കവുങ്ങിൽ ഓടിക്കയറിയതിനാലാണ് ഇദ്ദേഹത്തിന് ജീവൻ തിരിച്ചു കിട്ടിയത്. ഗുരുതരമായി പരിക്കേറ്റ മഞ്ചപ്പ ബെൽത്തങ്ങാടി ഗവൺമെൻ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തെ തുടർന്ന് ബെൽത്തങ്ങാടി റേഞ്ചിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി മഞ്ചപ്പയിൽ നിന്ന് മൊഴിയെടുത്തു. പ്രദേശത്ത് പുലിശല്യം രൂക്ഷമാണെന്ന പരാതിയും ഇതോടെ ശക്തമായിട്ടുണ്ട്.