അതേസമയം, ഇത്തരം പ്രശ്നങ്ങളിൽ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്. വാക്സിനെടുക്കുമ്പോൾ ചിലർക്കുണ്ടാകുന്ന പ്രശ്നമാണെന്നും കുട്ടികൾ സുരക്ഷിതരാണെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രാജാറാം പ്രതികരിച്ചു. മൂന്നുപേരെയും കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ടെന്നും ഉടൻ തന്നെ കുട്ടികൾ ആശുപത്രി വിടുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.