Trending

കോട്ടക്കലിൽ മഖാമിലെ നേര്‍ച്ചപ്പെട്ടി കുത്തിത്തുറന്ന് പണം മുസല്ലയിൽ കെട്ടി കവർച്ച; പൂനൂർ സ്വദേശി പിടിയിൽ.


മലപ്പുറം: മലപ്പുറം കോട്ടക്കൽ പാലപ്പുറം മഖാമിലെ നേര്‍ച്ചപ്പെട്ടി കൊള്ളയടിച്ച മോഷ്ടാവ് പിടിയിൽ. ബാലുശ്ശേരി പൂനൂര്‍ സ്വദേശി മുജീബിനെ കോട്ടക്കൽ പോലീസ് അറസ്റ്റു ചെയ്തു. സ്ഥിരം മോഷ്ടാവാണ് പ്രതി. എട്ടോളം പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ മോഷക്കേസുകളുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

ശനിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു മോഷണം. നേര്‍ച്ചപ്പെട്ടി കുത്തിത്തുറന്ന്, നിസ്കാര മുസല്ലയിൽ പണം കെട്ടികൊണ്ടുപോവുകയായിരുന്നു. ഇതിന്‍റെ സിസിടിവി പോലീസിന് ലഭിച്ചു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ മഖാമിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Post a Comment

Previous Post Next Post