Trending

വയനാട് മുത്തങ്ങയിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; കോഴിക്കോട് സ്വദേശിനിയടക്കം രണ്ടുപേര്‍ മരിച്ചു.

സു.ബത്തേരി: വയനാട് മുത്തങ്ങയിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം. മലപ്പുറം കാടംഞ്ചേരി പാറപ്പുറം സ്വദേശി മേലേപ്പുറത്ത് വളപ്പില്‍ മുഹമ്മദ് ഫായിസ് (25), കോഴിക്കോട് ഫാറുഖ് കോളേജ് സ്വദേശി തൊട്ടാടിപ്പാടം അസ്മത്ത് (25) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ മുത്തങ്ങ കല്ലൂരിലായിരുന്നു അപകടം നടന്നത്.

ഫായിസും അസ്മത്തും സഞ്ചരിച്ച സ്കൂട്ടറിൽ കർണാടകയിലേക്ക് പോവുകയായിരുന്ന ലോറി ഇടിക്കുകയായിരുന്നു. സ്കൂട്ടറും ലോറിയും നേർക്കുനേർ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇരുവരും സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു.

സ്ഥലത്തെത്തിയ സുൽത്താൻ ബത്തേരി പോലീസും നാട്ടുകാരും ചേർന്നാണ് തുടർനടപടികൾ സ്വീകരിച്ചത്. മൃതദേഹങ്ങൾ നിലവിൽ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.

Post a Comment

Previous Post Next Post