Trending

ഡബിള്‍ ഡക്കറിൽ ഇനി കോഴിക്കോട് നഗരം ചുറ്റാം; ഉദ്ഘാടനം നിർവഹിച്ച് മന്ത്രി മുഹമ്മദ് റിയാസ്.


കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും നഗരക്കാഴ്ചകൾ ആസ്വദിക്കുന്നതിനായി ഡബിൾ ഡെക്കർ ബസ് സർവീസ് ഉദ്ഘാടനം ചെയ്ത് മന്ത്രി മുഹമ്മദ് റിയാസ്. ഉദ്ഘാടനത്തിന് ശേഷം മന്ത്രി മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകാവിൽ എന്നിവർ മാവൂർ റോഡ്, മാനാഞ്ചിറ തുടങ്ങിയ സ്ഥലങ്ങളിലൂടെ സിറ്റി റൈഡ് ബസ്സിൽ റോഡ് ഷോ നടത്തി.

ഇലക്ട്രിക് ബസ്സായ ഡബിള്‍ ഡക്കറിൻ്റെ താഴത്തെ നിലയിൽ ഏകദേശം 25 പേർക്ക് യാത്ര ചെയ്യാൻ സൗകര്യമുണ്ട്. ബസ്സിന്റെ മുകൾഭാഗം (അപ്പർ ഡെക്ക്) തുറന്ന രീതിയിലായതിനാൽ യാത്രക്കാർക്ക് നഗരക്കാഴ്ചകൾ തടസ്സമില്ലാതെ കാണാൻ സാധിക്കും. കോഴിക്കോടിന്റെ ചരിത്രപ്രധാനമായ സ്ഥലങ്ങളായ മാനാഞ്ചിറ, ബീച്ച് റോഡ്, തളിക്ഷേത്രം തുടങ്ങിയ ഇടങ്ങളിലൂടെയാണ് ബസ് സർവ്വീസ് നടത്തുക.

തിരുവനന്തപുരം, മൂന്നാർ എന്നിവിടങ്ങളിലെ വിജയകരമായ മാതൃക പിന്തുടർന്നാണ് കുറഞ്ഞ ചെലവിൽ നഗരത്തിലെ വിനോദസഞ്ചാര സാധ്യതകൾ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഡബിള്‍ ഡക്കർ സിറ്റി റൈഡ് ബസ്സ് കോ‍ഴിക്കോട് അവതരിപ്പിച്ചത്.

Post a Comment

Previous Post Next Post