Trending

​കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി യുവാവിന് ഗുരുതര പരിക്ക്.


കൊയിലാണ്ടി: കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി യുവാവിന് ഗുരുതരമായി പരിക്കേറ്റു. അരിക്കുളം സ്വദേശി മൂലത്തിൽ റംഷാദിനാണ് പരിക്കേറ്റത്. ഷൊറണൂരിൽ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ലോക്കൽ ട്രെയിനിടിച്ചാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച വൈകുന്നേരം 3.20ഓടെ കൊയിലാണ്ടി മേൽപ്പാലത്തിന് സമീപമായിരുന്നു അപകടം. 

റംഷാദിന്റെ ഒരു കൈക്കും കാൽപാദത്തിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ കൊയിലാണ്ടി അഗ്നിരക്ഷാ സേനയാണ് യുവാവിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. കൊയിലാണ്ടി പോലീസും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. പരിക്കുകൾ സാരമുള്ളതിനാൽ വിദഗ്ധ ചികിത്സയ്ക്കായി റംഷാദിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post