Trending

ബക്കറ്റിൽ തലകീഴായി വീണ് രണ്ടു വയസ്സുകാരൻ മരിച്ചു.


ആലപ്പുഴ: ചെങ്ങന്നൂരിൽ രണ്ടു വയസ്സുകാരൻ കുളിമുറിയിലെ ബക്കറ്റില്‍ വീണു മരിച്ചു. തോട്ടിയാട് പള്ളിതാഴത്തേതിൽ വീട്ടിൽ ടോം തോമസിൻ്റെയും ജിൻസി വർഗീസിൻ്റെയും മകൻ ആക്റ്റൺ പി.തോമസ് (2) ആണ് മരിച്ചത്. അമ്മ കാണാതെ കുട്ടി കുളിമുറിയിൽ കയറുകയായിരുന്നു. കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ബക്കറ്റിൽ കുട്ടിയെ തലകീഴായി വീണ നിലയിൽ കണ്ടെത്തിയത്. 

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോലീസ് സ്ഥലത്തെത്തി വിവരം അന്വേഷിച്ചുവരികയാണ്. മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Post a Comment

Previous Post Next Post