Trending

എടച്ചേരിയിൽ കാറിലെത്തിയ സംഘം ബൈക്ക് യാത്രികനെ ആക്രമിച്ച് ഒമ്പത് ലക്ഷം രൂപ കവർന്നു.


വടകര: വടകര എടച്ചേരിയിൽ ബൈക്ക് യാത്രികനെ ആക്രമിച്ച് പണം കവർന്നു. കൊയിലോത്ത് താഴക്കുനി വീട്ടിൽ ഇബ്രാഹിം (58) ആണ് കവർച്ചക്കിരയായത്. കാറിൽ എത്തിയ മാസ്‌ക്ക് ധരിച്ച മൂന്നുപേർ ചേർന്ന് ഇയാളിൽ നിന്ന് പണം തട്ടിയെടുക്കുകയായിരുന്നു. വില്യാപ്പള്ളി- തലശ്ശേരി പാതയിൽ എടച്ചേരി ഇരിങ്ങണ്ണൂരിൽ വെച്ചായിരുന്നു സംഭവം. ഒമ്പത് ലക്ഷം രൂപയാണ് തട്ടിയെടുത്തത്. 

എടച്ചേരിയിൽ നിന്നും ഇരിങ്ങണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ഇബ്രാഹിമിന് പിറകിലായി വന്ന നീല നിറത്തിലുള്ള കാർ ആദ്യം ബൈക്കിനെ മറികടന്ന് തടസ്സമുണ്ടാക്കി. പിന്നാലെ കാറിലുണ്ടായിരുന്ന നാലുപേർ കാറിൽ നിന്ന് ഇറങ്ങി ഇബ്രാഹിമിനെ ആക്രമിച്ച് പണം കവരുകയായിരുന്നെന്നാണ് പരാതി. സംഭവത്തിൽ എടച്ചേരി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ഉൾപ്പടെ പരിശോധിക്കും.

Post a Comment

Previous Post Next Post