Trending

മടവൂർ കൃഷിഭവന്റെ നേതൃത്വത്തിൽ 'പോഷക തോട്ടം'; അപേക്ഷ ക്ഷണിച്ചു.


മടവൂർ: കൃഷിഭവന്റെ നേതൃത്വത്തിൽ 5 സെന്റ് സ്ഥലത്ത് 'പോഷക തോട്ടം' നിർമ്മിക്കാൻ താല്പര്യമുള്ള കർഷകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 800 രൂപ വിലവരുന്ന വിവിധ കാർഷിക ഉൽപ്പന്നങ്ങൾ അടങ്ങിയ കിറ്റ് 300 രൂപ സബ്‌സിഡി നിരക്കിൽ കർഷകർക്ക് വിതരണം ചെയ്യും.

34 ഓളം പച്ചക്കറി തൈകൾ, ദീർഘകാല വിളകൾ, ഡോളോമൈറ്റ്, സമ്പൂർണ്ണ, സ്യുഡോമോണാസ്, ട്രൈക്കോഡെർമ്മ, മത്തി-ശർക്കര മിശ്രിതം, മണ്ണിര കമ്പോസ്റ്റ്, വേപ്പെണ്ണ എന്നിവ അടങ്ങിയതാണ് കിറ്റ്. ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന 85 പേർക്കാണ് ആനുകൂല്യം ലഭിക്കുക.

താല്പര്യമുള്ള കർഷകർ പേര്, ഫോൺ നമ്പർ, വാർഡ് എന്നീ വിവരങ്ങൾ താഴെ പറയുന്ന നമ്പറുകളിൽ അറിയിക്കേണ്ടതാണ്:

• വാർഡ് 1-10: രഞ്ജന (കൃഷി അസിസ്റ്റന്റ്) - 9746938679.

• വാർഡ് 11-19: മിഥുൻ (കൃഷി അസിസ്റ്റന്റ്) - 9746938679.

Post a Comment

Previous Post Next Post