Trending

താമരശ്ശേരിയിൽ ഒന്‍പതാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം; കരാട്ടെ പരിശീലകന്‍ അറസ്റ്റിൽ.

താമരശ്ശേരി: താമരശ്ശേരിയിൽ‍ ഒന്‍പതാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ കരാട്ടെ പരിശീലകന്‍ അറസ്റ്റില്‍. പുതുപ്പാടി പെരുമ്പിള്ളി അയ്യപ്പന്‍ക്കണ്ടി സ്വദേശി മുജീബ് റഹ്മാൻ (27) ആണ് അറസ്റ്റിലായത്. സ്‌കൂളില്‍ വെച്ചുനടന്ന കൗണ്‍സിലിങ്ങിനിടെ വിദ്യാര്‍ത്ഥിനി സംഭവം തുറന്നു പറയുകയായിരുന്നു.

കരാട്ടെ പരിശീലന കേന്ദ്രത്തില്‍ വെച്ചും കാറില്‍ വെച്ചും ഇയാൾ കുട്ടിയെ ഉപദ്രവിച്ചിരുന്നു. കുട്ടിയെ ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചതായും പരാതിയിലുണ്ട്. പരിശീലകന്റെ മോശം പെരുമാറ്റം കാരണം കുട്ടി കരാട്ടെ ക്ലാസില്‍ പോകുന്നത് നിര്‍ത്തുകയായിരുന്നു. സ്‌കൂളില്‍ അടുത്തിടെ സംഘടിപ്പിച്ച കൗണ്‍സിലിങ്ങിലാണ് വെളിപ്പെടുത്തല്‍.

കഴിഞ്ഞ വര്‍ഷം ജൂണ്‍, ജൂലൈ മാസങ്ങളിലാണ് സംഭവം. മലോറത്തും, താമരശ്ശേരിയിലുമടക്കം വിവിധ സ്ഥലങ്ങളിൽ ഇയാൾ കരാട്ടെ പരിശീലനം നൽകുന്നുണ്ട്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Post a Comment

Previous Post Next Post