ബാലുശ്ശേരി: ബ്ലോക്ക് പഞ്ചായത്തിന്റെ 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ‘പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പഠനമുറി നിർമ്മാണം’ പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇസ്മയില്‍ കുറുമ്പൊയില്‍ നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫാത്തിമ ഷാനവാസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പട്ടികജാതി വികസന ഓഫീസര്‍ സതീഷ്‌കുമാര്‍ പി.വി സ്വാഗതം പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈനി അശോക്, ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍മാരായ കെ.കെ ബാബു, കെ.ഷൈജു, അജിത, വത്സല കോടിയാറ മ്പത്ത്, സജില രജീഷ്, ഷൈനി കെ.ടി, ടി.സരുണ്‍ ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസര്‍ ജോബി സാലസ് എന്നിവര്‍ ചടങ്ങില്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. പനങ്ങാട് ഗ്രാമപഞ്ചായത്ത് എസ്.സി പ്രമോട്ടര്‍ ബിജില ചടങ്ങിന് നന്ദി പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീടുകളില്‍ പഠന സൗകര്യം ഇല്ലാത്ത 30 വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ നിലവിലെ വീടിനോട് ചേര്‍ന്ന് 120 അടി വലിപ്പത്തിലുള്ള പഠനമുറി നിര്‍മ്മിക്കുന്നതിന് 2,00,000/രൂപ വീതം നല്‍കുന്ന പദ്ധതിയാണിത്.
Tags:
LOCAL NEWS