കോഴിക്കോട്: മലപ്പുറം പെരുവള്ളൂരിൽ 239 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ രണ്ടുപേർ കൂടി പിടിയിൽ. താമരശ്ശേരി പുതുപ്പാടി പെരുംമ്പള്ളി സ്വദേശികളായ പൈനാട്ടുകിലയിൽ മുഹമ്മദ് സലിം, കാവുംപുറത്ത് ആഷിഖ് എന്നിവരാണ് പിടിയിലായത്. വയനാട്, കോഴിക്കോട് ജില്ലകളിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്.
ബാംഗ്ലൂരിൽ നിന്നും മലപ്പുറം, കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ച് ലഹരിമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനികളാണ് ലോറി ഡ്രൈവർ സലിം ഉൾപ്പെടുന്ന സംഘം. പിടിയിലായ സലിം വയനാട് സുഗന്ധഗിരി മരംമുറി കേസിലും പ്രതിയാണ്. ഇതോടെ ഈ കേസിൽ പിടിയിലായവരുടെ എണ്ണം എട്ടായി.