വടകര: ബൈക്കിൽ നിന്നും തെറിച്ചുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ലോകനാർകാവ് മീത്തലെ മത്തത്ത് സിന്ധു (45) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് 5.30 ഓടെ കക്കട്ടിലിന് സമീപം നീട്ടുരിലാണ് അപകടം.
സിന്ധു മകനൊപ്പം ബൈക്കിൽ സഞ്ചരിക്കവെയാണ് അപകടം സംഭവിച്ചത്. റോഡിലെ കുഴിയിൽ ചാടിയ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് സിന്ധു റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയെ ആയഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഭർത്താവ്: പ്രേമൻ. മക്കൾ: അഭിഷേക് (മർച്ചൻ്റ് നേവി), അദ്വൈത് (എറണാകുളം). അച്ഛൻ: നാരായണൻ. അമ്മ: ദേവകി. സഹോദരൻ: ഷിജീഷ്.