വടകര: വടകര കീഴലില്‍ പുതുവത്സര ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് രണ്ടുപേർക്ക് പരിക്ക്. ഇരുചക്ര വാഹനത്തില്‍ പടക്കം കൊണ്ടുപോകുന്നതിനിടെയാണ് അപ്രതീക്ഷിതമായി പൊട്ടിത്തെറി ഉണ്ടായത്. കീഴൽ സ്വദേശികളായ അണിയാറപ്പാറ മാങ്ങാട്ട് ഷൈജു, അശ്വന്ത് എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം. ഇരുവരെയും അടിയന്തിരമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതില്‍ അരയ്ക്ക് താഴെ പരിക്കേറ്റ അശ്വന്തിന്റെ നില ഗുരുതരമാണ്. പൊട്ടിത്തെറിയുടെ ആഘാതത്തിൽ ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ പൂര്‍ണമായും കത്തി നശിച്ചു.