ചേളന്നൂർ: ചേളന്നൂർ കുമാരസ്വാമിയിൽ രണ്ടു ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ ഒരാൾ മരിച്ചു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 8.30ഓടെയായിരുന്നു അപകടം. നരിക്കുനി ഭാഗത്തേക്കും കുമാരസ്വാമി ഭാഗത്തേക്കുമായി ഇരു ദിശകളിൽ സഞ്ചരിച്ചിരുന്ന രണ്ട് ബൈക്കുകളാണ് തമ്മിൽ ഇടിച്ചുമറിഞ്ഞത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പാലത്ത് കല്ലുംപുറത്ത് താഴം സ്വദേശി ശിജു മനോത്ത് (31) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. അപകടത്തിൽപ്പെട്ട ഇരുചക്ര വാഹനങ്ങൾക്ക് കാര്യമായ നാശനഷ്ടം സംഭവിച്ചിരുന്നു.