തൃശൂർ: സൈക്കിളിൽ ഹിമാലയത്തിലേക്ക് യാത്ര നടത്തി ശ്രദ്ധേയനായ വടക്കാഞ്ചേരി സ്വദേശി അഷ്റഫ് (43) നെ മരിച്ച നിലയിൽ കണ്ടെത്തി. ഏങ്കക്കാട് റെയിൽവേ ഗേറ്റിന് സമീപത്തെ തോട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കാലുകൾക്ക് പരിമിതിയുള്ള ആൾ കൂടിയാണ് അഷ്റഫ്. പോലീസ് സംഭവ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി അന്വേഷണം ആരംഭിച്ചു
2017ലെ ഒരു ബൈക്കപകടത്തിൽ നഷ്ടപ്പെട്ടതാണ് അഷ്റഫിന്റെ കാൽപാദം. തുന്നിച്ചേർത്ത വേദനയുമായി ജീവിക്കുന്നതിനിടയിലും ഒന്നിനുപുറകെ അപകടങ്ങൾ ഓരോന്നായി അഷ്റഫിനെ തേടിയെത്തുകയായിരുന്നു. വേദനകൾ വിടാതെ പിന്തുടർന്നെങ്കിലും ചലനശേഷി കുറവുള്ള കാലുമായി അഷ്റഫ് ലഡാക്കിലേക്ക് യാത്ര പോയിരുന്നു.