കൊടുവള്ളി: പന്നിക്കോട് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊടുവള്ളി സ്വദേശി മരിച്ചു. കൊടുവള്ളി പറമ്പത്ത് കാവ് സ്വദേശി അബ്ദു റസാഖാണ് (44) മരിച്ചത്. കഴിഞ്ഞ 15ാം തിയ്യതി പന്നിക്കോട്-ചുള്ളിക്കാപറമ്പ് റോഡിൽ തെനെങ്ങാപറമ്പ് പൊലുകുന്നത്ത് വെച്ചായിരുന്നു അപകടം. കൂളിമാടുള്ള ഭാര്യ വീട്ടിലായിരുന്നു ഇദ്ദേഹത്തിൻ്റെ താമസം.