Trending

വയനാട്ടിൽ നാടൻ തോക്കുമായി കട്ടിപ്പാറ സ്വദേശികളായ മൂന്നംഗ സംഘം പിടിയിൽ.


പുൽപ്പള്ളി: വയനാട് ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ബീനാച്ചി റോഡിലെ മടുർ വനഭാഗത്ത് നിന്ന് നാടൻ തോക്കുമായി മൂന്നംഗ സംഘത്തെ വനപാലകർ പിടികൂടി. താമരശ്ശേരി കാട്ടിപ്പാറ സ്വദേശികളായ ഫവാസ് (32), മുഹമ്മദ് സാലിഹ് (39), ജുനൈദ് (34) എന്നിവരാണ് പിടിയിലായത്.

ഇരുളം ഗ്രേഡ് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കുഞ്ഞുമോൻ പി.എയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. സംഘത്തിൽ എസ്എഫ്ഒ സുരേഷ് എം.എസ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ അജീഷ് പി.എസ്, ജിതിൻ വിശ്വനാഥ്, അജിത്ത് എം.എൻ, വിനീഷ് കുമാർ, അജേഷ് കെ.ബി, രാഹുൽ കെ.ആർ, രാഹുൽ ഇ.ആർ എന്നിവരുമുണ്ടായിരുന്നു.

Post a Comment

Previous Post Next Post