മലപ്പുറം: മലപ്പുറം തൊടിയപുലത്ത് പതിനാലു വയസ്സുകാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കരുവാരക്കുണ്ട് ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ്. സംഭവത്തിൽ പ്ലസ്ടു വിദ്യാർത്ഥിയായ 16 വയസ്സുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ച സ്കൂളിലേക്ക് പോയ പെൺകുട്ടി വീട്ടിലേക്ക് തിരിച്ചെത്തിയിരുന്നില്ല. കുട്ടിയുടെ അമ്മ കരുവാരക്കുണ്ട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം പാണ്ടിക്കാട് റെയിൽവെ ട്രാക്കിന് സമീപം കുറ്റിക്കാട്ടിൽ കണ്ടെത്തിയത്. സ്കൂൾ യൂണിഫോമിൽ തന്നെയായിരുന്നു പെൺകുട്ടി.
കൈകൾ കൂട്ടിക്കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിട്ടുണ്ട്. കസ്റ്റഡിയിലായ പ്ലസ്ടു വിദ്യാർത്ഥി തന്നെയാണ് മൃതദേഹം കാണിച്ചുകൊടുത്തത്. കൊല്ലപ്പെട്ട പെൺകുട്ടിയും പിടിയിലായ പതിനാറുകാരനും ഒരേ സ്കൂളിലാണ് പഠിക്കുന്നത്. ഇൻക്വസ്റ്റ് നടപടികൾ ഉടൻ ആരംഭിക്കും.