കോഴിക്കോട്: ദീപകിന്റെ ആത്മഹത്യയിൽ വീഡിയോ പ്രചരിപ്പിച്ച യുവതിക്കെതിരെ കേസെടുത്തു. സാമൂഹിക മാധ്യമത്തിൽ വീഡിയോ പങ്കുവെച്ച വടകര സ്വദേശി ഷിംജിത മുസ്തഫക്കെതിരെയാണ് കേസ്. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി മെഡിക്കൽ കോളേജ് പോലീസാണ് കേസടുത്തത്. യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് കമ്മീഷണർ ഓഫീസിൽ എത്തി കുടുംബം പരാതി നൽകിയിരുന്നു.
സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷിച്ച് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ നോർത്ത് സോൺ ഡിഐജിയോട് നിർദ്ദേശിക്കുകയും ചെയ്തു. ബസ്സിൽ വെച്ച് ലൈംഗിക അതിക്രമം നടത്തി എന്നാരോപിച്ച് യുവതി വീഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെയാണ് യുവാവ് ജീവനൊടുക്കിയത്.
അതേസമയം ആത്മഹത്യ ചെയ്ത ദീപക്കിന്റെ കുടുംബത്തിന് നിയമ സഹായം നൽകുമെന്ന് പുരുഷ കമ്മീഷൻ. ഒരു ലക്ഷം രൂപ സഹായവും നൽകും. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി യുവതിയെ അറസ്റ്റ് ചെയ്യണം. മുഖ്യമന്ത്രി വിഷയത്തിൽ ഇടപെടണമെന്നും പുരുഷ കമ്മീഷൻ ഭാരവാഹിയായ രാഹുൽ ഈശ്വർ പറഞ്ഞു.