Trending

മാസപ്പിറവി ദൃശ്യമായി; നാളെ ശഅബാൻ 1, ബറാഅത്ത് രാവ് ഫെബ്രുവരി 2ന്.


കോഴിക്കോട്: ശഅബാൻ മാസപ്പിറവി കണ്ടതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നാളെ (ജനുവരി 20 ചൊവ്വാഴ്ച) ശഅബാൻ 1 ഉം അതനുസരിച്ച് ബറാഅത്ത് രാവ് (ശഅ്ബാൻ 15) ഫെബ്രുവരി 02 തിങ്കളാഴ്‌ചയും ആയിരിക്കമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി തങ്ങൾ, നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ഇബ്റാഹീമുൽഖലീൽ അൽബുഖാരി തുടങ്ങിയവർ അറിയിച്ചു.

Post a Comment

Previous Post Next Post