വടകര: പനിയും ഛര്‍ദ്ദിയും ബാധിച്ച് ചികില്‍സക്കെത്തിയ പ്ലസ്‌വൺ വിദ്യാര്‍ത്ഥിനി മരിച്ചു. വടകര സ്വദേശി ഫൈസലിന്റെ മകള്‍ ധാന ഇഷാന്‍ (16) ആണ് മരിച്ചത്. ശരീരത്തില്‍ വിഷാംശം എത്തിയിട്ടുണ്ടോന്ന് സംശയമുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയാലേ കൃത്യമായ മരണകാരണം വ്യക്തമാകൂ.
പനിയും ഛര്‍ദ്ദിയും ബാധിച്ച് വടകര താലൂക്ക് ആശുപത്രിയില്‍ എത്തിയ കുട്ടിയെ അസുഖം ഗുരുതരമായതിനേ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ അസുഖം മൂര്‍ച്ഛിക്കുകയും മരണപ്പെടുകയുമായിരുന്നു. സംഭവത്തില്‍ വടകര പോലിസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.