കണ്ണൂർ: തലശ്ശേരി പാനൂരിൽ പത്തൊൻപത് വയസുകാരി കുഴഞ്ഞു വീണ് മരിച്ചു. പാനൂർ ചമ്പാട് അരയാക്കൂലിലെ നെല്ലിയുള്ളതിൽ തൈപ്പറമ്പത്ത് റഫീഖിൻ്റെയും ഷെമീനയുടെയും മകൾ ഫാത്തിമ റെന(19) ആണ് മരിച്ചത്. പൂക്കോത്തുള്ള ഓൺലൈൻ സേവന കേന്ദ്രത്തിൽ എത്തിയതായിരുന്നു റെന.
ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട പെൺകുട്ടി പെട്ടന്ന് കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടൻതന്നെ പാനൂർ ന്യൂക്ലിയസ് ആശുപത്രിയിലും തുടർന്ന് തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സന ഫാത്തിമ ഏക സഹോദരിയാണ്.