ചേളന്നൂർ: ചേളന്നൂർ കുമാരസ്വാമിയിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് യാത്രികർക്ക് പരിക്ക്. നരിക്കുനി ഭാഗത്തേക്കും കുമാരസ്വാമി ഭാഗത്തേക്കുമായി ഇരു ദിശകളിൽ സഞ്ചരിച്ചിരുന്ന രണ്ട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് മറിഞ്ഞാണ് അപകടം.
തിങ്കളാഴ്ച രാത്രി 8.30ഓടെയായിരുന്നു സംഭവം. അപകടത്തിൽ ചേളന്നൂർ പാലത്ത്, കല്ലുംപുറത്ത് താഴം സ്വദേശികൾക്കാണ് പരിക്കേറ്റത് എന്നാണ് പ്രാഥമിക വിവരം. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനങ്ങൾക്ക് കാര്യമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.