കോഴിക്കോട്: മോഷണക്കുറ്റം ആരോപിച്ച് ഭിന്നശേഷിക്കാരനായ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. കോഴിക്കോട് പ്രവർത്തിക്കുന്ന സ്വകാര്യ ട്രെയിനിങ് കേന്ദ്രത്തിലെ അദ്ധ്യാപകൻ മർദ്ദിച്ചെന്നാണ് പരാതി. കോഴിക്കോട് വള്ളിക്കുന്ന് സ്വദേശിക്കാണ് മർദ്ദനമേറ്റത്. ബന്ധുക്കളുടെ പരാതിയിൽ വെള്ളയിൽ പോലീസ് കേസെടുത്തു.
കോഴിക്കോട് ഹ്യുമാനിറ്റി ലൈഫ് കെയർ ആൻഡ് വൊക്കേഷണൽ ട്രെയിനിങ് കേന്ദ്രത്തിൽ വെച്ചാണ് സംഭവം. യുവാവിന്‍റെ ശരീരത്തിൽ പലഭാഗത്തും മര്‍ദ്ദനമേറ്റതിന്‍റെ പാടുകളുണ്ട്. മുഖത്തും കൈയിലും കാലിലും തുടയിലുമടക്കം മര്‍ദ്ദനമേറ്റിട്ടുണ്ട്. സ്ഥാപനത്തിലെ അധ്യാപകനായ വിശ്വനാഥനെതിരെയാണ് പോലീസ് കേസെടുത്തത്.