Trending

കെഎസ്ഇബി കരാർ ജീവനക്കാരനെ വീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി.


വടകര: കെഎസ്ഇബി സെക്ഷൻ ഓഫീസിന് കീഴിൽ ജോലി ചെയ്തിരുന്ന ഇലക്ട്രിസിറ്റി കരാർ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. വളയം കല്ലുനിര പൂങ്കുളം നെല്ലിയുള്ളപറമ്പത്ത് രനീഷ് (32) നെയാണ് വീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. വടകര പാറക്കടവിൽ ഇന്നലെ വൈകീട്ടാണ് സംഭവം.

വ്യാഴാഴ്ച പാറക്കടവിലെ കെഎസ്ഇബി സെക്ഷൻ ഓഫീസിൽ നിന്നും രനീഷ് നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയിരുന്നു. വെള്ളിയാഴ്ച വൈകീട്ടാണ് വീടിന് പിറകുവശത്ത് രനീഷ് വീണു കിടയ്ക്കുന്നത് അയൽവാസിളുടെ ശ്രദ്ധയിൽപ്പെടുന്നത്. ഉടൻ പാറക്കടവിലെ കെയർ ആൻഡ് ക്യുയർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

മൃതദേഹം വടകര സർക്കാർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇൻക്വസ്റ്റ് നടപടികളും പോസ്റ്റ്‌മോർട്ടവും ഇന്ന് നടക്കും. അച്ഛൻ: ബാലകൃഷ്ണൻ. അമ്മ: ശ്രീജ. ഭാര്യ: അനഘ. മക്കൾ: അനുഷ്ക, ആൻവിക. സഹോദരി: രമ്യ.

Post a Comment

Previous Post Next Post