കൽപ്പറ്റ: വയനാട് മാനന്തവാടിയിൽ ബസ് യാത്രക്കാരനിൽ നിന്നും കുഴൽപ്പണം പിടികൂടി. 31 ലക്ഷത്തോളം രൂപയാണ് മാനന്തവാടി തോൽപ്പെട്ടി എക്സൈസ് പോസ്റ്റിലെ വാഹന പരിശോധനയ്ക്കിടെ പിടികൂടിയത്. യാത്രക്കാരനായ കൊടുവള്ളി സ്വദേശി മുഹമ്മദ് സാമിർ (35) നെ പോലീസ് അറസ്റ്റ് ചെയ്തു. കർണാടകയിൽ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സിലെ യാത്രക്കാരനായിരുന്നു ഇയാൾ. കൊടുവള്ളിയിലേക്ക് കൊണ്ടു പോകുകയായിരുന്ന പണമാണ് പിടികൂടിയതെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.
വയനാട്ടിൽ ബസ്സ് യാത്രക്കാരനായ കൊടുവള്ളി സ്വദേശിയിൽ നിന്നും കുഴൽപ്പണം പിടികൂടി.
bywebdesk
•
0