കണ്ണൂർ: കണ്ണൂരിൽ സമസ്ത മദ്റസാ പൊതു പരീക്ഷക്കിടെ അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു. ചെക്കിക്കുളം നെല്ലിക്കാപാലം മദ്റസയിലെ പ്രധാന അധ്യാപകൻ കൊളച്ചേരി പള്ളിപ്പറമ്പ് സ്വദേശി ഹംസ മൗലവി (58) ആണ് മരിച്ചത്.
ഇന്ന് രാവിലെ പാമ്പുരുത്തിയിലെ മദ്റസയിൽ പൊതു പരീക്ഷാ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു ഹംസ മൗലവി. ഉടൻതന്നെ കണ്ണൂർ കൊയിലി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.