Trending

കോഴിക്കോട് ഫ്ലാറ്റിലെ കവർച്ച; മൂന്ന് പ്രതികൾ പിടിയിൽ.


കോഴിക്കോട്: കോഴിക്കോട് ഹൈലൈറ്റ് മാളിനടുത്ത് സരോജ് റെസിഡൻസിയിലെ ഫ്ലാറ്റിൽ കവർച്ച നടത്തിയ മൂന്ന് യുവാക്കൾ അറസ്റ്റിൽ. കേസിൽ പ്രതികളായ കുറ്റിക്കാട്ടൂർ സ്വദേശി മുഹമ്മദ്‌ സൂറകാത്ത് (24), പള്ളിത്താഴം സ്വദേശി മുഹമ്മദ്‌ നിഹാൽ (22), മുഹമ്മദ്‌ ജാസിർ (22) എന്നിവരാണ് പിടിയിലായത്. 

അധ്യാപകനായ മുഹമ്മദ്‌ മുഷ്ഫിക്കിൻ്റ ഫ്ലാറ്റിൽ കഴിഞ്ഞ മാസം 31നായിരുന്നു സംഭവം. ഫ്ലാറ്റിൽ കയറി ഉച്ചത്തില്‍ പാട്ടുവെച്ച് അധ്യാപകനെ മർദ്ദിച്ച് അവശനാക്കിയ ശേഷമായിരുന്നു കവർച്ച. 10,000 രൂപയും ലാപ്ടോപ്പ്, മൊബൈൽ ഫോൺ, ഇൻഡക്ഷൻ കുക്കർ ഉൾപ്പെടെ കവർന്നിരുന്നു. 

ലഹരി ഉപയോഗിക്കുന്നതിനും ആഡംബര ജീവിതം നയിക്കുന്നതിനുമാണ് പ്രതികൾ കവര്‍ച്ച ചെയതത്. പ്രതികളില്‍ രണ്ടുപേര്‍ക്ക് വിവിധ കുറ്റകൃത്യങ്ങൾ നടത്തിയതിന് കേസുണ്ട്. ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണർ എ.എം സിദ്ദീഖിന്റെ നേതൃത്വത്തിൽ ക്രൈം സ്‌ക്വാഡും പന്തീരാങ്കാവ് ഇൻസ്‌പെക്ടർ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Post a Comment

Previous Post Next Post