മടവൂർ: മടവൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. ജില്ലാ മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു. ഹസീബ് പുല്ലാളൂർ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.സി ഉസ്സയിൻ മാസ്റ്റർ, ജില്ലാ പഞ്ചായത്ത് മെമ്പർ കെ.പി മുഹമ്മദൻസ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സഫിയ മുഹമ്മദ്, വൈസ് പ്രസിഡണ്ട് സി.കെ ഗിരീഷ് കുമാർ, കെ. കുഞ്ഞാമു, ഒ.കെ ഇസ്മായിൽ, എ.പി നാസർ മാസ്റ്റർ, കാസിം കുന്നത്ത്, വി.സി റിയാസ് ഖാൻ, റാഫി ചെരച്ചോറ, നൗഫൽ പുല്ലാളൂർ, കെ.പി യസാർ, അൻവർ ചക്കാലക്കൽ, മുനീർ പുതുക്കുടി, സാലിഹ് പി.യു, ഇർഷാദ് മാസ്റ്റർ, അബ്ദുറഹിമാൻ പൂളകാടി, ജലീൽ മാസ്റ്റർ, നവാസ് ശരീഫ്, നബീൽ പി.സി തുടങ്ങിയവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി എ.പി ജംഷീർ സ്വാഗതവും ട്രഷറർ അനീസ് മടവൂർ നന്ദിയും പറഞ്ഞു.
Tags:
LOCAL NEWS