കോഴിക്കോട്: കോവൂരിൽ സ്വകാര്യ ബസ് സ്കൂട്ടറിന് പുറകിലിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ വീട്ടമ്മക്ക് ദാരുണാന്ത്യം. കുറ്റിക്കാട്ടൂർ സ്വദേശിനി തടപ്പറമ്പ് ജമീല (60) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെ കോവൂർ പെട്രോൾ പാമ്പിന് എതിർവശത്തായിരുന്നു അപകടം സംഭവിച്ചത്. സ്കൂട്ടറും ബസ്സും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്നു.
സ്കൂട്ടറിന് പിറകിൽ ബസ് തട്ടിയതോടെ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞു. റോഡിൽ വീണ ജമീലയുടെ ദേഹത്തുകൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. അപകടത്തിൽ ജമീല സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. കൂടെ സഞ്ചരിച്ച ഭർത്താവ് സുലൈമാന് സാരമായി പരിക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.