Trending

മലയാള ചിത്രങ്ങളിൽ ബാലതാരമായി തിളങ്ങിയ ഹരിമുരളി വീട്ടിൽ ജീവനൊടുക്കിയ നിലയിൽ.


കണ്ണൂർ: നിരവധി മലയാള ചിത്രങ്ങളിൽ ബാലതാരമായി പ്രേക്ഷകമനം കവർന്ന ഹരിമുരളിയെ (28) കണ്ണൂർ പയ്യന്നൂരിലെ സ്വന്തം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ലാൽ ജോസ് ചിത്രം 'രസികൻ' എന്ന ചിത്രലൂടെയാണ് ഹരിമുരളി വെള്ളിത്തിരയിലെത്തുന്നത്. തുടര്‍ന്ന് മമ്മൂട്ടി ചിത്രമായ 'അണ്ണൻ തമ്പി', മോഹൻലാലിന്റെ 'മാടമ്പി' തുടങ്ങി അമ്പതോളം സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. 

അഭിനയത്തിന് പുറമെ വി.എഫ്.എക്സ് രംഗത്തും ഹരിമുരളി പ്രവർത്തിച്ചുവരികയായിരുന്നു. നിലവിൽ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഹരിമുരളിയുടെ അപ്രതീക്ഷിത വിയോഗത്തിൽ സിനിമാ സാംസ്‌കാരിക രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.

Post a Comment

Previous Post Next Post