താമരശ്ശേരി: താമരശ്ശേരിയിൽ രണ്ടു വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ചുങ്കം കലറക്കാംപൊയിൽ നൗഷാദിൻ്റെ മകൻ മുഹമ്മദ് നാഫി (14) ക്കാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. താമരശ്ശേരി ചെക്ക് പോസ്റ്റ്-ഇരുമ്പിൽ ചീടൻകുന്നിൽ റോഡിൽ വെച്ചായിരുന്നു സംഭവം.
കൂടത്തായി സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളായ നാഫിയും ചുങ്കം സ്വദേശിയായ മറ്റൊരു വിദ്യാർത്ഥിയും തമ്മിലായിരുന്നു സംഘർഷം. നാഫിയുടെ ഇളയ സഹോദരനെ ഉപദ്രവിച്ചത് ചോദ്യം ചെയ്തതിനെ തുടർണ്ടായ വാക്കേറ്റമാണ് മർദ്ദനത്തിൽ കലാശിച്ചത്. മർദ്ദനമേറ്റ നാഫിയുടെ രക്ഷിതാക്കൾ താമരശ്ശേരി പോലീസിൽ പരാതി നൽകി.