Trending

അഞ്ച് ചലാനുകൾ ലഭിച്ചാൽ ലൈസൻസ് പോകും; സംസ്ഥാനത്ത് മോട്ടോർ വാഹന നിയമങ്ങൾ കർശ്ശനമാക്കുന്നു.


കൊച്ചി: സെൻട്രൽ മോട്ടോർ വാഹനചട്ട ഭേദഗതി സംസ്ഥാനത്തും കർശ്ശനമാക്കുന്നു. വർഷത്തിൽ അഞ്ച് ചലാനുകൾ ലഭിച്ചാൽ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുന്നതാണ് ഭേദഗതി. ഒരു ചലാൻ കിട്ടിയാൽ 45 ദിവസത്തിനുള്ളിൽ പിഴ ഒടുക്കണം. പിഴ കുടിശ്ശികയുള്ള വാഹനങ്ങൾ ബ്ലാക്ക്‌ ലിസ്റ്റിൽ ഉൾപ്പെടുത്തുകയും ചെയ്യും.

2026 ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വന്ന ഭേദഗതി ചെയ്ത നിയമമാണ് കേരളത്തിലും കർശ്ശനമാക്കുന്നത്. പിഴയടക്കാൻ 45 ദിവസത്തെ സാവകാശം നൽകും. അതിനുശേഷം കർശ്ശന നടപടി സ്വീകരിക്കും. പിഴ കുടിശികയുള്ള വാഹനങ്ങൾ ബ്ലാക്ക്‌ലിസ്റ്റിൽ ഉൾപ്പെടുത്തും. ബ്ലാക്ക്‌ലിസ്റ്റിലുള്ള വാഹനങ്ങൾക്ക് ഉടമസ്ഥാവകാശ കൈമാറ്റം, ഫിറ്റ്‌നസ് തുടങ്ങിയ സേവനങ്ങൾ തടയുകയും ചെയ്യും.

കുടിശ്ശികയുള്ള വാഹനങ്ങൾ തടഞ്ഞുവെക്കാൻ ഉദ്യോഗസ്ഥർക്ക് അധികാരം നൽകും. എല്ലാ നിയമനടപടികളും വാഹനത്തിൻ്റെ ആർസി ഉടമയ്‌ക്കെതിരെയായിരിക്കും. മറ്റൊരാളാണ് വാഹനമോടിച്ചതെന്ന് തെളിയിക്കേണ്ട ബാധ്യത ഉടമയ്ക്കായിരിക്കും എന്നിങ്ങനെ കർശ്ശന നിയമങ്ങളാണ് പ്രാബല്യത്തിൽ വരിക.

Post a Comment

Previous Post Next Post