Trending

ഫിസിയോ തെറാപ്പിസ്റ്റുകൾക്കും പേരിനൊപ്പം ഡോക്ടറെന്ന് ഉപയോഗിക്കാം'; ഐഎംഎയുടെ ഹരജി തള്ളി ഹൈക്കോടതി.

കൊച്ചി: ഫിസിയോ, ഒക്യുപ്പേഷണല്‍ തെറാപ്പിസ്റ്റുകള്‍ക്ക് പേരിനോടൊപ്പം ‘ഡോക്ടർ’ എന്ന് ചേർക്കാൻ കേരള ഹൈക്കോടതിയുടെ അനുമതി. മെഡിക്കൽ ബിരുദമുള്ളവർക്ക് മാത്രമായി ഡോക്ടർ പദവി നീക്കിവെച്ചിട്ടില്ല. ഫിസിയോ തെറാപ്പിസ്റ്റുകൾ വെറും സഹായികൾ മാത്രമല്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഫിസിയോ തെറാപ്പിസ്റ്റുകൾ 'ഡോക്ടര്‍’ എന്ന് ഉപയോഗിക്കുന്നത് ഇന്ത്യന്‍ മെഡിക്കല്‍ ആക്ട് 1916-ലെ വ്യവസ്ഥകൾക്ക് എതിരാണെന്ന് കാണിച്ചായിരുന്നു ഐഎംഎയുടെ ഹരജി. ഇത് തള്ളികൊണ്ടാണ് കോടതിയുടെ ഉത്തരവ്.

ഇതോടെ മെഡിക്കല്‍ പ്രാക്ടീസിങ് രംഗത്ത് വര്‍ഷങ്ങളായി നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ക്കാണ് അന്ത്യമായത്. 'ഫിസിയോ, ഒക്യുപ്പേഷണല്‍ തെറാപ്പിസ്റ്റുകൾ വെറും സഹായികളല്ല, അവർക്ക് രോഗം നിർണ്ണയിക്കാനും ചികിത്സാ സഹായത്തിനും അധികാരമുള്ളവരാണ്. മെഡിക്കൽ ബിരുദമുള്ളവർക്ക് മാത്രമായി ഡോക്ടർ പദവി നിയമപരമായി നീക്കിവെച്ചിട്ടില്ല'. ഹൈക്കോടതി വ്യക്തമാക്കി.

യോഗ്യരായ ഫിസിയോ തെറാപ്പിസ്റ്റുകള്‍ക്ക് ഇനി മുതല്‍ പേരിനോടൊപ്പം ഡോക്ടറെന്ന് ചേര്‍ക്കാനാകും. പ്രൊഫഷണല്‍ രംഗത്ത് ഇത്രയും കാലം നിലനിന്നിരുന്ന തടസങ്ങള്‍ ഇനിയുണ്ടാകില്ല. ഐഎപി ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി. 'ഫിസിയോ തെറാപ്പിസ്റ്റുകളുടെ പ്രൊഫഷണല്‍ ഐഡന്റിറ്റിയും അന്തസും ഉയര്‍ത്തിപ്പിടിക്കുന്നതാണ് ഈ വിധി. ഇന്ത്യയിലുടനീളമുള്ള എല്ലാ ഫിസിയോ തെറാപ്പിസ്റ്റുകള്‍ക്കും വിധി ഒരുപോലെ ബാധകമാണ്.

കായിക ചലനങ്ങളുടെയും യന്ത്രങ്ങളുടെയും സഹായത്താല്‍ നടത്തുന്ന ചികിത്സാരീതിയാണ് ഫിസിയോ തെറാപ്പി. ഇത്തരമൊരു ചികിത്സാരീതി സ്വീകരിക്കുന്നവര്‍ ‘ഡോക്ടര്‍’ എന്ന വിശേഷണം ഉപയോഗിക്കുന്നത് ഇന്ത്യന്‍ മെഡിക്കല്‍ ആക്ട് 1916-ലെ വ്യവസ്ഥകളുടെ ലംഘനമാണെന്നായിരുന്നു ഐഎംഎ ഉള്‍പ്പെടെയുള്ള സംഘടനകളുടെ വാദം.

Post a Comment

Previous Post Next Post