കൊയിലാണ്ടി: യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊയിലാണ്ടി കാവുംവട്ടം മൂഴിക്കുമീത്തൽ തുയ്യത്ത് ആഷിദ (25) യാണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് വീട്ടിലെ ജനൽക്കമ്പിയിൽ തൂങ്ങിയ നിലയിൽ ആഷിദയെ കണ്ടെത്തിയത്.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. കൊയിലാണ്ടി പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വിദേശത്തായിരുന്ന ആഷിദയുടെ ഭർത്താവ് ഹർഷിദ് രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. അഞ്ചു വർഷം മുൻപായിരുന്നു ഇരുവരുടെയും വിവാഹം. മന്ദങ്കാവിലെ പന്തലാട് അസീസിൻ്റെ മകളാണ്. മക്കൾ: ഹൈസ മെഹക്, സിയ ഇസ്ലിൻ.