കോഴിക്കോട്: നാടകകലാകാരന്‍ കെ.വി വിജേഷ് കുഴഞ്ഞുവീണു മരിച്ചു. എറണാകുളം തേവര സേക്രഡ് ഹാര്‍ട്ട് കോളേജില്‍ നാടക പരിശീലനത്തിനിടയിലാണ് സംഭവം. കോഴിക്കോട് പുതിയറ സ്വദേശിയാണ്. പാറോപ്പടി സില്‍വർ ഹില്‍സ് സ്കൂളിലെ തിയേറ്റർ അധ്യാപകനാണ്.
നാടക രചയിതാവ്, സംവിധായകന്‍, അഭിനയ പരിശീലകന്‍ എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായി. 'തിയേറ്റർ ബീറ്റ്സ്'എന്ന പരിശീലന കേന്ദ്രം തുടങ്ങി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നാടക പരിശീലകനായി നിറഞ്ഞു നിന്നു. ‘പെരുത്ത ഭൂമീന്റെ ഉള്ളിന്റെ ഉള്ളില് ചെറിയ ഭൂമീണ്ട്’; 'നിങ്ങള്..നിങ്ങളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ.., തുടങ്ങിയ വരികൾ വിജേഷ് എഴുതിയതാണ്.
മങ്കിപ്പെന്‍, മാല്‍ഗുഡി ഡെയ്‌സ്, മൈ ഗോഡ്, മൈ ഗ്രേറ്റ് ഫാദര്‍, ഗോള്‍ഡ് കോയിന്‍, പുള്ളിമാന്‍ ആമി, ക്ലിന്റ് തുടങ്ങിയ ചിത്രങ്ങളിലും പ്രവര്‍ത്തിച്ചു. നാടകപ്രവർത്തകയായ കബനിയാണ് ഭാര്യ. മകള്‍: സൈറ.