കുന്ദമംഗലം: സോഷ്യൽ മീഡിയ അധിക്ഷേപത്തിന് പിന്നാലെ ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയിൽ വിധി ഈ മാസം 27ന് പറയും. കുന്ദമംഗലം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷയിൽ വിധി പറയുന്നത്. സുപ്രീംകോടതി അഭിഭാഷകൻ കെ.പി രാജഗോപാലാണ് ദീപക്കിന്റെ കുടുംബത്തിന് വേണ്ടി കോടതിയിൽ ഹാജരായത്.
അതേസമയം, ഷിംജിതക്കെതിരെ സഹയാത്രികയും പോലീസിൽ പരാതി നൽകി. വീഡിയോയിലൂടെ തൻ്റെ മുഖം വെളിപ്പെടുത്തിയതിനാണ് പരാതി. ജനുവരി 17ന് കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. പ്രചരിക്കുന്ന വീഡിയോയിൽ നിന്നും തന്നെ ഒഴിവാക്കണമെന്നാണ് ആവശ്യം. കേസിൻ്റെ ഭാഗമായി അന്വേഷണം വരികയാണെങ്കിൽ എല്ലാം തുറന്നു പറയാൻ തയ്യാറെന്നും യുവതി പരാതിയിൽ പറയുന്നു.